പൂരാന്ത്യം
ഗതകാല സ്മൃതികളിൽ നിന്നും
കാലങ്ങൾക്കിപ്പുറത്തേക്ക്
കൊട്ടിക്കയറുന്ന
മേളപ്പെരുക്കങ്ങളെ സാക്ഷിയാക്കി
മോഹാവേശങ്ങളുടെ കുടമാറ്റം
വാഗ്ദാനങ്ങളുടെ കൊട്ടിക്കലാശത്തിൽ
മുകളിലേക്ക് പോയി
ജീവിതം പോലെ
പൊട്ടിയും ചീറ്റിയും
വെറും പുകയായ് മാറുന്ന
വർണ്ണ പുഷ്പങ്ങൾ
വീണ്ടും കാണാൻ
ഉപചാരം ചൊല്ലി പിരിയുമ്പോൾ
പ്രണയ മിഴികളിൽ
ഇമയനക്കങ്ങളുടെ ദ്രുതതാളം
ഇടയ്ക്കൊന്ന് പിന്തിരിഞ്ഞ് നോക്കി
മെല്ലെ നടക്കുന്നകലുന്ന
നിറമിഴികളിൽ
വേർപിരിയലിന്റെ സ്പുടതാളം
ഒടുവിൽ എല്ലാം കഴിഞ്ഞ്
പൂരപ്പറമ്പിലെ
വിജന ശൂന്യതയിലലിയുന്ന
കാറ്റിനു പോലും
നഷ്ടമോഹങ്ങളുടെ
നിശ്ശബ്ദ ഗദ്ഗദം
ഗതകാല സ്മൃതികളിൽ നിന്നും
കാലങ്ങൾക്കിപ്പുറത്തേക്ക്
കൊട്ടിക്കയറുന്ന
മേളപ്പെരുക്കങ്ങളെ സാക്ഷിയാക്കി
മോഹാവേശങ്ങളുടെ കുടമാറ്റം
വാഗ്ദാനങ്ങളുടെ കൊട്ടിക്കലാശത്തിൽ
മുകളിലേക്ക് പോയി
ജീവിതം പോലെ
പൊട്ടിയും ചീറ്റിയും
വെറും പുകയായ് മാറുന്ന
വർണ്ണ പുഷ്പങ്ങൾ
വീണ്ടും കാണാൻ
ഉപചാരം ചൊല്ലി പിരിയുമ്പോൾ
പ്രണയ മിഴികളിൽ
ഇമയനക്കങ്ങളുടെ ദ്രുതതാളം
ഇടയ്ക്കൊന്ന് പിന്തിരിഞ്ഞ് നോക്കി
മെല്ലെ നടക്കുന്നകലുന്ന
നിറമിഴികളിൽ
വേർപിരിയലിന്റെ സ്പുടതാളം
ഒടുവിൽ എല്ലാം കഴിഞ്ഞ്
പൂരപ്പറമ്പിലെ
വിജന ശൂന്യതയിലലിയുന്ന
കാറ്റിനു പോലും
നഷ്ടമോഹങ്ങളുടെ
നിശ്ശബ്ദ ഗദ്ഗദം