പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Wednesday, October 10, 2012

പരിഭവം

പരിഭവം

ഇല്ലാ  പെയ്‌വതില്ല
ഞാനിനിയുമലയുമീ
ഗഗനവീഥിയിലേക-
നായൊരു മേഘമായ്

പ്രണയതാപവുമായി-
നീയടരുകള്‍ വറ്റി
വരണ്ട്  പൊട്ടി
ഉണങ്ങി വിയര്‍ത്തിടേ

ആഴ്ന്നിറങ്ങിയൊരു
ചെറു  കുളിരാവതില്ല
നിന്‍  നഗ്നമേനിയി-
ലലിവതില്ലിത്  മേലിലായ്

നിന്‍ ജാരസ്നേഹിതര്‍
കൊന്നു കൊലവിളിയോതിടേ
ഉയിർ  പോകവേ ,  ഒരു
  ബാഷ്പമായ് ഞാൻ മാറിയും

കരിമുകിലല്ല ഞാനിന്ന്
വെറുമൊരു  പ്രണയ
ബാഷ്പത്തില്‍ മോഹഭംഗ
കരിനിഴല്‍ മാത്രമാം..


1 comment:

  1. ആഴ്ന്നിറങ്ങിയൊരു
    ചെറു കുളിരാവതില്ല
    നിന്‍ നഗ്നമേനിയി-
    ലലിവതില്ലിത് മേലിലായ്

    ആശംസകൾ

    ReplyDelete