പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Sunday, December 16, 2012

പ്രണയ ശിഷ്ടം

പ്രണയ ശിഷ്ടം

വാക്കുകളുടെ നിരന്തര
സങ്കലന വ്യവകലനങ്ങളില്‍
കുരുങ്ങിപ്പോയ നമ്മുടെ
സ്നേഹ സമവാക്യങ്ങള്‍ !

കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നാം തീര്‍ത്തൊരാ
സൂത്ര വാക്യങ്ങൾ

നാം പോലുമറിയാതെ
ആരെല്ലാമോ ചേര്‍ന്ന്
മാറ്റി മറിച്ചിട്ട ചിഹ്നങ്ങളില്‍
ആകെ തെറ്റിപ്പോയവ.


നീയെനിക്കൊരു പ്രണയ
ശൂന്യതയുടെ പൂജ്യമാണിപ്പോള്‍
ഉത്തരം അനന്തമായ
നിന്റെ പ്രണയമാക്കുവാന്‍
ഞാനിങ്ങനെ നീയാല്‍
ഹരിക്കപെടുകയും !


2 comments:

  1. ഇനി ഒരു അവരോഹണം നടക്കും

    ReplyDelete
  2. നന്ദി പ്രിയ സ്നേഹിതരേ..................

    ReplyDelete