പ്രണയപർവ്വം

എന്റെ പ്രണയ ചിന്തകൾ

Monday, February 6, 2012

ഞാനിവിടെയുണ്ട്....

നെഞ്ചിലെ വിഷവും ,
ചിരിയുമായി.
ആദ്യം കണ്ടത്
പൂതനയെ തന്നെയാണു.
നിവൃത്തികേടില്‍
ചോരവാർത്തി കൊന്നെങ്കിലും
കുറ്റപെടുത്തിയില്ല ഒരിക്കലും.
വിഷം തീണ്ടിയ
പശുവും പക്ഷികളും
ചത്തു വീഴുന്നത് കണ്ടാണു
നദിയിലെക്കന്നെടുത്ത് ചാടിയതും
കാളിയനെ മര്‍ദ്ദിച്ചതും.
ചതിയുടെ മുഖങ്ങളിങ്ങനെ
പിന്നെയും കണ്ട് വളർന്നതാവാം
നിന്റെ ചുണ്ടിലെ പ്രണയ രാഗം
എന്റെ ഹൃദയരാഗമായി
മനസ്സിൽ പതഞ് നുരഞിട്ടും
ഒരിക്കലും പൂവണിയാത്ത
സുന്ദര മോഹമായി
നമ്മളിങ്ങനെ നിശ്വാസങ്ങളുതിർത്ത്
മനസ്സില്‍ പ്രണയഗീതങ്ങള്‍ പാടി
വൃഥാ ദൂരങ്ങളിൽ ഇന്നും
ഗതകാലമയവിറക്കുന്നതും.
പൂതനയും രാധയുമെല്ലാം
എന്റെ ജീവിതത്തിൽ
ഞാൻ തന്നെ നേരിടേണ്ട
നിയോഗങ്ങാളാണെന്നു
സ്വയം തിരിച്ചറിയാൻ
വൈകിപ്പോയിരുന്നോ,
ഇതുവരെയൊന്നും പഠിച്ചില്ലെന്നു
പഠിയ്ക്കാൻ ഇത്രയും നാൾ ,
ഇനിയെന്തെങ്കിലും പഠിയ്ക്കാൻ
എത്ര നേരമെന്നറിയില്ല,
എങ്കിലും കാലിൽ തറച്ച
വിഷം തേച്ച അമ്പുമായി
ചുണ്ടിലൊരു ചിരിയുമായി
ഊഴവും കാത്ത് ഞാനിവിടെയുണ്ട് ....

2 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. ലഗ്നത്തില് വിഗ്നം കാണുന്നു. ( കമന്റ് അടിക്കുമ്പോള് word verification ചോദിക്കുന്നു. ) കമന്റ് കുറയാന് ചാന്സ് ഉണ്ട്.ദക്ഷിണ വെക്കുമെങ്കില് പരിഹാരം പറഞ്ഞു തരാം. ( ഫലം കണ്ടെങ്കില് മാത്രം ദക്ഷിണ മതി )
    ദാ.. ഈ ലിങ്ക് അങ്ങ് ജപിച്ചു ബ്ലോഗില് കെട്ടുക്ക. എല്ലാം ശെരിയാവും.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ഫലം കണ്ടാല് ദക്ഷിണ മറക്കരുത് ട്ടാ...
    ഇല്ലേല് ഞാന് ചാത്തനെ വിടും..

    ReplyDelete